തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി കേരളത്തില്‍ എത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും പ്രധാനമന്ത്രി കേരളത്തില്‍ എത്തുക. എന്നാല്‍ തീയതി സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല.
കേരളത്തില്‍ പുറമേ ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കന്യാകുമാരി ലക്ഷ്യദ്വീപ് മേഖലകളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഓഖി ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ചിരുന്നു.
ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും അത് വേണ്ട വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വൈകിയതിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടത്താതിരുന്നതിലും സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഉയര്‍ന്നത്.
Discussion about this post