തിരുവനന്തപുരം: ഓഖി ദുരന്തബാധിത മേഖലയായ പൂന്തുറയില്‍ ആശ്വാസമായി പ്രധാനമന്ത്രിയെത്തി. പൂന്തുറയിലെ കമ്യൂണിറ്റി ഹാളില്‍ വൈകുന്നേരം 4.45ഓടെയായിരുന്നു പ്രധാനമന്ത്രി പൂന്തുറയിലെത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും കടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുമെന്നും ക്രിസ്മസിന് മുന്‍പ് തന്നെ എല്ലാവരെയും വീട്ടില്‍ തിരിച്ചെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാനമന്ത്രിമാര്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.
Discussion about this post