കണ്ണൂര്‍: കണ്ണൂര്‍ മാലൂരില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബിജെപി മട്ടന്നൂര്‍ മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് സുനില്‍, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് അനീഷ്, മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ചേലമ്പ്ര രാജന്‍, മോഹനന്‍, ഗംഗാധരന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗംഗാധരന്റെയും സുനില്‍ കുമാറിന്റെയും പരുക്ക് ഗുരുതരമാണ്. ഇവര്‍ക്ക് തലയ്ക്കും കാലിനുമാണ് ഗുരുതര പരുക്കേറ്റത്.
കേസാവശ്യവുമായി ബന്ധപ്പെട്ട് പേരാവൂര്‍ പോലീസ് സ്റ്റേഷനില്‍ പോയി വരുമ്പോള്‍ ഒരു സംഘം ആളുകള്‍
ഇവരെ തടഞ്ഞു നിര്‍ത്തിയാണ് അക്രമിച്ചത്. അഞ്ച് പേരെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഘം ഇവര്‍ സഞ്ചരിച്ച കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.
പരുക്കേറ്റവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post