എറണാകുളം : എറണാകുളം റ്റിഡി റോഡിലെ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചില്‍ തീപിടുത്തം . നിരവധി പ്രധാനപ്പെട്ട രേഖകള്‍ കത്തി നശിച്ചു. രാവിലെ ആറരയോടെയാണ് തീപടര്‍ന്നത് ശ്രദ്ധയില്‍ പെട്ടത്.
ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തമുണ്ടാകാന്‍ കാരണം എന്നാണ് പ്രാധമിക വിവരം. ബാങ്കിന്റെ പ്രധാന രേഖകള്‍ സൂക്ഷിച്ച സ്ഥലമാണ് അഗ്നിക്കിരയായത്.
അഗ്‌നിശമനസേനയെത്തി തീ അണച്ചെങ്കിലും ബാങ്ക് ഓഫ് ബറോഡ എറണാകുളം റീജ്യണല്‍ ഓഫീസിന്റെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ ഉന്നത ഉദ്യോഗസ്ഥരും കെ എസ് ഇ ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post