Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഉത്‌സവകാല സര്‍ക്കാര്‍ വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരം: മുഖ്യമന്ത്രി

by Punnyabhumi Desk
Dec 22, 2017, 01:59 pm IST
in കേരളം

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിഭാഗങ്ങള്‍ ഒരുക്കുന്ന ഉത്‌സവകാല വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണക്കാലത്ത് ഇത്തരം വിപണികള്‍ മികച്ച ഇടപെടല്‍ നടത്തി. സര്‍ക്കാരിന് ജനങ്ങളോടുള്ള കരുതലിന്റെ ഭാഗമായാണ് ഇത്തരം വിപണികള്‍ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്തുമസ് പുതുവത്‌സര സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കണ്‍സ്യൂമര്‍ഫെഡ് 2060 വിപണികളാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. ഇതില്‍ 1670 എണ്ണം ഗ്രാമങ്ങളിലാണ്. ഇതിനു പുറമെ സഞ്ചരിക്കുന്ന ത്രിവേണി യൂണിറ്റുകളുമുണ്ടാവും.  ഇത്തവണത്തെ ക്രിസ്തുമസിന് കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ബ്രാന്‍ഡ് ക്രിസ്തുമസ് കെയ്ക്കുകളുമുണ്ട്. സപ്ലൈകോ നേരത്തെ സബ്‌സിഡി പ്രഖ്യാപിച്ച 13 ഇനം ഭക്ഷ്യവസ്തുക്കള്‍ക്കു പുറമെ 30 ഇനം മറ്റു സാധനങ്ങളും 30 മുതല്‍ 45 ശതമാനം വരെ വിലക്കുറവില്‍ കണ്‍സ്യൂമര്‍ഫെഡ് നല്‍കും. ഉത്പാദക കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ സംഭരിക്കുന്നതിനാലാണ് വിലക്കുറവില്‍ നല്‍കാനാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്‍സ്യൂമര്‍ഫെഡിന്റെ വിപണികളിലൂടെ 200 കോടി രൂപയുടെ സാധനങ്ങളാണ് ക്രിസ്മസ്, പുതുവത്‌സര കാലയളവില്‍ വിറ്റഴിക്കുകയെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് ഓണച്ചന്തകളിലൂടെ 193 കോടി രൂപയുടെ വില്‍പനയാണ് കണ്‍സ്യൂമര്‍ഫെഡ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ത്രിവേണി ക്രിസ്മസ് കേക്ക് മുഖ്യമന്ത്രി മുറിച്ചു. കെ. മുരളീധരന്‍ എം. എല്‍. എ കെയ്ക്കിന്റെ ആദ്യ വില്‍പന നടത്തി. ക്രിസ്മസ് കിറ്റുകളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies