ന്യൂഡല്‍ഹി : പ്രതിരോധ രംഗത്ത് ആധുനിക വിദ്യാഭ്യാസവും സാങ്കേതികതയും ലക്ഷ്യമാക്കി ഭാരതം ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. പ്രതിരോധ ഗവേഷണവും നയതന്ത്ര പഠനവുമുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഗുഡ്ഗാവിലെ ബിമോളയില്‍ ആരംഭിക്കുന്ന സര്‍വകലാശാലയില്‍ ഉണ്ടാകും.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകുമെന്നാണ് സൂചന. 2015 ലാണ് പ്രതിരോധ മന്ത്രാലയം ഇത്തരമൊരു ശുപാര്‍ശ മന്ത്രിസഭയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചത്.
ബിരുദ, ബിരുദാനന്തര ബിരുദ തലത്തില്‍ പ്രതിരോധ രംഗത്ത് പഠനം നടത്താനാണ് ലക്ഷ്യമിടുന്നത്. എന്തൊക്കെ കോഴ്‌സുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ സര്‍വകലാശാലയായിരിക്കും ഇത്.
Discussion about this post