ന്യൂഡല്‍ഹി : ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ സി ബി ഐ അപ്പീല്‍ ജനുവരി 10 ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ എന്‍ വി രമണ, അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക.
കെജി രാജശേഖരന്‍ നല്‍കിയ അപ്പീലും കോടതി ഇതിനോടൊപ്പം പരിഗണിക്കുന്നുണ്ട്. കേസില്‍ പിണറായി വിജയനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ നല്‍കിയ അപ്പീലില്‍ പറയുന്നു. പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് കേസിന്റെ വിചാരണയെ സാരമായി ബാധിക്കും. അതിനാല്‍ ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്നും സിബിഐ അപ്പീലില്‍ ആവശ്യപ്പെടുന്നു.












