ന്യൂഡല്‍ഹി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുണ്യം പൂങ്കാവനം പദ്ധതി രാജ്യത്തിനു മാത്യകയാണ്. ഭാരതത്തിന് അഭിമാനാരകരമായ പ്രവര്‍ത്തിയാണ് ഇതെന്നും അദ്ദേഹം മന്‍ കി ബാത്തില്‍ പറഞ്ഞു.
ജനുവരി നാല് മുതല്‍ രാജ്യത്ത് സ്വച്ഛ് സര്‍വേക്ഷന്‍ 2018 പദ്ധതിയുടെ ഭാഗമായി സര്‍വേ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി നാല് മുതല്‍ പത്ത് വരെയാണ് സര്‍വേ. ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ സര്‍വേയാണ് സ്വച്ഛ് സര്‍വേക്ഷന്‍. 4,000 നഗരങ്ങളില്‍ സര്‍വേ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശബരിമലയെ പരിശൂദ്ധമായ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുണ്യം പൂങ്കാവനം പദ്ധതിക്കു 2011ല്‍ തുടക്കം കുറിച്ച്. പോലീസ്, ദേവസ്വം, ആരോഗ്യം തുടങ്ങിവരുടെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവര്‍ത്തനം.
Discussion about this post