പമ്പ: കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല കാനന പാതയില്‍ തീര്ഥാടകന് മരിച്ചു. ചെന്നൈ നേര്‍കുണ്ടറം വിനായകപുരം ഒന്നാം തെരുവില്‍ രവിശങ്കറിന്റെ മകന് ആര്. നിരോഷ് കുമാര്‍ (30) ആണ് മരിച്ചത്.
എരുമേലി വഴി ശബരിമലയ്ക്കു പോകുന്ന അയ്യപ്പഭക്തര്‍ സഞ്ചരിക്കുന്ന കാനന പാതയില്‍ കരിമലക്കു സമീപമാണ് സംഭവം നടന്നത്. സഹോദരന് സായിറാമിനൊപ്പം ഒരു കടയില്‍ വിശ്രമിക്കുകയായിരുന്ന നിരോഷ് കുമാര്‍ രാത്രി ഒന്നരയോടെ മൂത്രമൊഴിക്കാനായി പുറത്തേക്കിറങ്ങിയപ്പോള്‍ ആനക്കൂട്ടം ആക്രമിക്കുകയായിരുന്നു. പമ്പ ഗവ. ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് തയാറാക്കി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.
Discussion about this post