പാലക്കാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേന സംയുക്തമായി നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പാലക്കാട് ജില്ലയില്‍ നടപ്പ് റാബി സീസണില്‍ കര്‍ഷകര്‍ക്ക് ജനുവരി 15 വരെ അപേക്ഷിക്കാം. നെല്ല്, വാഴ, കശുമാവ്, കരിമ്പ്, മാവ് തുടങ്ങി വിജ്ഞാപിത വിളകള്‍ക്ക് വായ്പയെടുത്ത കര്‍ഷകരെ അതാത് ബാങ്കുകള്‍ നിര്‍ബന്ധമായി പദ്ധതിയില്‍ ചേര്‍ക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
വായ്പ എടുക്കാത്ത കര്‍ഷകര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ പ്രീമിയം തുകയും അനുബന്ധ രേഖകളുമടക്കം പാടശേഖര സമിതി അംഗീകൃത ബ്രോക്കിങ് സ്ഥാപനങ്ങള്‍, അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേന പദ്ധതിയില്‍ ചേരാവുന്നതാണ്. 2016 വര്‍ഷത്തില്‍ നെല്‍കര്‍ഷകര്‍ക്ക് പദ്ധതി മുഖേന 17 കോടിയിലധികം നഷ്ടപരിഹാരം ലഭിക്കുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി നശിച്ചവര്‍ക്ക് ആശ്വാസമേകുന്ന പദ്ധതി കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണം. വിശദ വിവരങ്ങള്‍ അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ റീജിയണല്‍ ഓഫീസില്‍ ലഭിക്കും ഫോണ്‍ 0471 2334493, 2334989.
Discussion about this post