Friday, October 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

by Punnyabhumi Desk
Jan 17, 2018, 05:31 pm IST
in കേരളം

കൊച്ചി: രാജ്യം വികസിപ്പിച്ചെടുത്ത ശാസ്ത്രസാങ്കേതിക വിദ്യകളുടെ നേട്ടങ്ങള്‍ ഉപയോഗിച്ചു മത്സ്യ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സിഎംഎഫ്ആര്‍ഐ സംഘടിപ്പിച്ച രണ്ടാമത് രാജ്യാന്തര സഫാരി സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദുരന്തനിവാരണത്തെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തരമായി സന്ദേശമെത്തിക്കാന്‍ ഉപഗ്രഹനിയന്ത്രിത നാവിക് സംവിധാനം ഒരുക്കുന്നുണ്ട്. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഒരുക്കുന്ന നാവിക് സംവിധാനം കൊച്ചി, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കി. ഇത്തരത്തിലുള്ള 500 ഉപകരണങ്ങള്‍ ജനവരി 30ന് മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും . ഉപയോഗിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് പരിശീലനവും നല്‍കും. ഫെബ്രുവരിയില്‍ ആയിരത്തോളം ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) വികസിപ്പിച്ചെടുത്ത പ്രദര്‍ശന ബോര്‍ഡിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മത്സ്യബന്ധന സാധ്യതയുള്ള സ്ഥലങ്ങള്‍, കാലാവസ്ഥാ പ്രവചനം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് നേരത്തെ മുന്നറിയിപ്പായി നല്‍കാന്‍ ഈ പ്രദര്‍ശന ബോര്‍ഡുകള്‍ക്ക് സാധിക്കും. ഇവ പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

കൊച്ചിയില്‍ മുനമ്പത്താണ് പ്രദര്‍ശനബോര്‍ഡ് സ്ഥാപിക്കുക. ബോര്‍ഡ് വഴി വിവിധ മത്സ്യങ്ങളുടെ അന്താരാഷ്ട വിലനിലവാരം കൂടി പ്രദര്‍ശിപ്പിക്കാനുള്ള നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തിന്റെ ഉത്പാദനവും ന്യായവിലയും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍വകലാശാലയില്‍ ഈ രംഗത്ത് ഗവേഷണം ചെയ്യുന്നവരുടെ അനുഭവസമ്പത്തും മത്സ്യബന്ധന തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്നവരുടെ അനുഭവസമ്പത്തും യോജിപ്പിച്ച് ഫിഷറീസ് മേഖലയില്‍ കൂടുതല്‍ പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. മത്സ്യബന്ധന രീതികളില്‍ നിയന്ത്രണം വരുത്താന്‍ കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് ഭേദഗതിയിലൂടെ കഴിയും.

നിലവിലുള്ള യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. 37000 ലധികം യാനങ്ങള്‍ ഇതോടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പുതിയ യാനകള്‍ക്ക് രജിസ്റ്ററേഷന്‍ നല്‍കുമ്പോള്‍ പഴയതു കാലക്രമേണ ഒഴിവാക്കിക്കൊണ്ട് യാനങ്ങളുടെ ആധിക്യം കുറയ്ക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

സിഎംഎഫ്ആര്‍ഐയില്‍ നടന്ന ദുരന്തനിവാരണത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മത്സ്യതൊഴിലാളികള്‍, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, ഐഎസ്ആര്‍ഒ, ഇന്‍കോയിസ്, സിഎംഎഫ്ആര്‍ഐ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഫിഷറീസ് വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies