കൊച്ചി: കണ്ണൂരില്‍ വിദ്യാര്‍ത്ഥിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് എന്‍ഐഎ ഏറ്റെടുത്തേക്കുമെന്ന് സൂചന. തൊടുപുഴ കൈവെട്ട് കേസ് മാതൃകയിലുള്ള ഭീകരാക്രമണമാണ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്നാഥ് സിംഗിന് നിവേദനം സമര്‍പ്പിക്കുമെന്ന് ബിജെപിയും എബിവിപിയും വ്യക്തമാക്കി.
തൊടുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അധ്യാപകന്റെ കൈവെട്ടിയ കേസിനെ കേവലം ക്രിമിനല്‍ കേസെന്ന നിലയിലാണ് അന്നത്തെ സര്‍ക്കാര്‍ പരിഗണിച്ചത്. പിന്നീടാണ് സംഭവത്തില്‍ ഭീകരവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതും എന്‍ഐഎ കേസ് ഏറ്റെടുത്തതും. സമാനമായ രീതിയിലാണ് വിദ്യാര്‍ത്ഥിയായ ശ്യാമിന്റെ കൊലപാതകത്തെയും പൊലീസ് കൈകാര്യം ചെയ്യുന്നത്.
ഐഎസിലേക്ക് വ്യപക റിക്രൂട്ട്മെന്റ് നടക്കുന്ന ജില്ലയായിരുന്നിട്ടും പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഭീകരവാദ ബന്ധം പരിശോധിക്കാന്‍ പൊലീസ് തയാറായിട്ടില്ല. ഇതേതുടര്‍ന്നാണ് എന്‍ഐഎ അന്വേഷണത്തിന് ബിജെപി, എബിവിപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യമുന്നയിച്ചിട്ടുള്ളത്.
നേരത്തെ കര്‍ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളിലും ഭീകരവാദ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവയെല്ലാം എന്‍ഐഎ അന്വേഷണ പരിധിയിലുമാണ്. സമാനമായ കൊലപാതക രീതിയാണ് ശ്യാമിന്റെ കാര്യത്തിലും ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരെയും നേതാക്കളെയും കൊലപപ്പെടുത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും കേന്ദ്ര ഏജന്‍സിയുടെ ഇടപെടലിലേക്ക് കാര്യങ്ങള്‍ എത്തിച്ചേക്കും.
Discussion about this post