ന്യൂഡല്‍ഹി: ഇപ്പോള്‍ ലോക്സഭതെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക് ടിവിയും സി വോട്ടറും സംയുക്തമായി നടത്തിയ സര്‍വേ ഫലം വ്യക്തമാക്കുന്നു. 335 ലേറെ സീറ്റ് ഭൂരിപക്ഷത്തില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേയില്‍ പറയുന്നു.
എന്‍ഡിഎയ്ക്ക് 335 സീറ്റ് ലഭിക്കുമ്പോള്‍ യുപിഎയ്ക് 89 സീറ്റ് ലഭിക്കുമെന്നും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. കേരളത്തില്‍ എന്‍ഡിഎ 20 ശതമാനത്തില്‍ അധികം വോട്ട് നേടുമെന്നും സര്‍വേ ഫലത്തില്‍ പറയുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയായി ആരെ തിരഞ്ഞെടുക്കുമെന്നുളള ചോദ്യത്തിന് 66 ശതമാനം പേര്‍ നരേന്ദ്രമോദിയെ തിരഞ്ഞെടുക്കുമെന്ന് രേഖപ്പെടുത്തിയപ്പോള്‍ 28 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്തു.
അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഏറ്റവും അനുയോജ്യനായത് ആര് എന്ന ചോദ്യത്തിന് 62.7 പേര് നരേന്ദ്രമോദി എന്നാണ് രേഖപ്പെടുത്തിയത്. 12.6 പേരാണ് രാഹുല്‍ ഗാന്ധിക്ക് വോട്ട് രേഖപ്പെടുത്തി.
Discussion about this post