പാലക്കാട്: റിപ്പബ്ലിക് ദിനത്തില്‍ പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌ക്കൂളില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സര്‍സംഘ ചാലക് ഡോ.മോഹന്‍ഭാഗവത് പതാക ഉയര്‍ത്തും.
ഈ മാസം 26 ന് നടക്കുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രാന്തീയ കാര്യകര്‍തൃ ശിബിരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതാണ് അദ്ദേഹം. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ വാര്‍ഷിക സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ മാസം 26 മുതല്‍ 28 വരെ പ്രാന്തീയ മണ്ഡല്‍ ഉപരി കാര്യകര്‍തൃ ശിബിരം നടക്കുന്നത് .
സംസ്ഥാനത്തെ 1600 മണ്ഡലങ്ങളില്‍ നിന്നായി 7000 പ്രവര്‍ത്തകര്‍ ശിബിരത്തില്‍ പങ്കെടുക്കുമെന്നും ,ഇതിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഖില ഭാരതീയ സഹബൗദ്ധിക് പ്രമുഖ് മുകുന്ദ , സഹസേവാ പ്രമുഖ് ഗുണവന്ത്സിംഗ് കോഠാരി, ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ .വന്നിയരാജന്‍ തുടങ്ങിയവര്‍ ശിബിരത്തില്‍ പങ്കെടുക്കും .
27 ന് വൈകിട്ട് പഥസഞ്ചലനം നടക്കും. 28 ണ് വൈകിട്ട് നടക്കുന്ന സമാപന സഭയില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും
Discussion about this post