ന്യൂഡല്‍ഹി : പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു . പി പരമേശ്വരന്‍, ഗുലാം മുസ്തഫ ഖാന്‍, ഇളയരാജ എന്നിവര്‍ക്ക് പത്മ വിഭൂഷണ്‍. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, മഹേന്ദ്രസിംഗ് ധോണി, പങ്കജ് അദ്വാനി, ഉള്‍പ്പെടെ 9 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം. വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച 73 പേര്‍ക്ക് പത്മശ്രീയും നല്‍കും.
കേരളത്തില്‍ നിന്ന് നാലുപേര്‍ക്കാണ് പത്മ അവാര്‍ഡുകള്‍ ലഭിച്ചത് . പാലിയേറ്റീവ് രംഗത്തെ സേവനത്തിന് എം.ആര്‍ രാജഗോപാലിനും നാട്ടു വൈദ്യത്തിന് ലക്ഷ്മിക്കുട്ടിയ്ക്കും പദ്മശ്രീ ലഭിച്ചപ്പോള്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപ്പൊലീത്തയ്ക്ക് പത്മഭൂഷണും ആര്‍.എസ്.എസിന്റെ മുതിര്‍ന്ന പ്രചാരക് പി പരമേശ്വരന് പത്മവിഭൂഷണും ലഭിച്ചു.
തിരുവനന്തപുരം വിതുര സ്വദേശിയാണ് ലക്ഷ്മിക്കുട്ടി. അഞ്ഞൂറോളം നാട്ടു മരുന്നുകള്‍ അറിയാവുന്ന ലക്ഷ്മിക്കുട്ടി കല്ലാറിലെ കേരള ഫോക്ലോര്‍ അക്കാദമിയിലെ അദ്ധ്യാപികയാണ്. പാലിയേറ്റീവ് മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം.ആര്‍ രാജഗോപാലാണ് 1993 ല്‍ രാജ്യത്തെ ആദ്യ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ആരംഭിച്ചത്.
Discussion about this post