തിരുവനന്തപുരം: പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് രണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍കൂടി ജീവനൊടുക്കി. തിരുവനന്തപുരം നേമം സ്വദേശി കരുണാകരന്‍ നാടാര്‍ ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബു എന്നിവരാണ് ആത്മഹത്യ ചെയ്തത്.
തലശേരി സ്വദേശിയായ നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാം തീയതി വിഷം കഴിച്ച കരുണാകരന്‍ നാടാര്‍ ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്.
അതിനിടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തു നടക്കുന്ന യോഗത്തില്‍ ഗതാഗതമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.













Discussion about this post