തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അഞ്ച് ദിവസമായി നടന്നുവന്ന സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തീരുമാനിച്ചത്.
ബസ് സമരത്തെത്തുടര്‍ന്ന് യാത്രാനിരക്ക് കൂട്ടിയിരുന്നെങ്കിലും വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടാണ് സമരം തുടര്‍ന്നത്. പുതുതായി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ഇതിനിടെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സമരം തുടരുന്നതിനെച്ചൊല്ലി ബസ് ഉടമകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഒരുവിഭാഗം ബസ്സുടമകള്‍ സമരം തുടരുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സമരം പൊളിയുമെന്ന നിലയിലെത്തിയപ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സമരം പിന്‍വലിക്കുന്നുവെന്ന തീരുമാനമെടുക്കുകയായിരുന്നു.
Discussion about this post