മുംബൈ: നടി ശ്രീദേവിയുടെ ഭൗതികശരീരം ദുബായില്‍ നിന്നും ഇന്ന് നാട്ടിലെത്തിക്കും. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരൂ. ജുഹുവിലായിരിക്കും ശ്രീദേവിയുടെ സംസ്‌കാരം നടക്കുന്നത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് ഭൗതികദേഹം വിട്ടുകിട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഭൗതികദേഹം നാട്ടിലെത്തിക്കാനായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യ വിമാനം ദുബായില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി 11.30ഓടെ ആയിരുന്നു ശ്രീദേവിയുടെ അന്ത്യം. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ ഖൈമയിലെത്തിയത്. ഭര്‍ത്താവും ബോളിവുഡ് സിനിമ നിര്‍മാതാവുമായ ബോണി കപൂറും മകള്‍ ഖുശിയും ശ്രീദേവിക്കൊപ്പം ഉണ്ടായിരുന്നു.
Discussion about this post