തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ഇല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. സ്ഥലത്ത് സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സെക്രട്ടേറിയറ്റിലേക്ക് പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. ഇതോടെ പോലീസ് ഇവര്‍ക്കു നേരെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.
Discussion about this post