ദുബായ്: അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടേത് അപകട മരണമെന്ന് റിപ്പോര്‍ട്ട്. ബാത്ത് ടബില്‍ മുങ്ങിമരിച്ചതാണെന്ന് യുഎഇ അധികൃതര്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. മദ്യത്തിന്റെ ആലസ്യത്തില്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് ശ്രീദേവി ബാത് ടബിലേക്കു വീണ് മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
അതേസമയം, ദുബായ് പൊലീസ് ഡോക്ടര്‍മാരുമായി മരണകാരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്തുന്നുണ്ട്. പൊലീസിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധന നടക്കുന്നിടത്ത് എത്തിയിട്ടുണ്ട്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നു ശ്രീദേവിയുടെ ബന്ധു സൗരവ് കപൂറിനെയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും മൃതദേഹം കാണിച്ചു.
അതേ സമയം ശ്രീദേവിയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ പാടെ നീങ്ങുന്നില്ല . ഹൃദയസ്തംഭനം മൂലമെന്നുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ പാടെ തള്ളികളയുന്നതാണ് പുതിയ പരിശോധനാ റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല ശ്രീദേവിയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മുമ്പ് ഉണ്ടായിരുന്നില്ലെന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ കുടുംബാഗങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു.ഈ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ശുചിമുറിയില്‍ തെന്നിവീണാണ് മരണമെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
മാത്രമല്ല ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ മൊഴി ഇപ്പോള്‍ പുറത്തു വന്നതായും സൂചനയുണ്ട്. പുറത്തു വന്ന മൊഴി ഇപ്രകാരമാണ്.
ശനിയാഴ്ച വൈകിട്ട് 5.30ന് ശ്രീദേവിക്കായി വിരുന്ന് ഒരുക്കിയിരുന്നു. ഇക്കാര്യം അറിയിക്കാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ ശ്രീദേവി ഉറങ്ങുകയായിരുന്നു. ശ്രീദേവിയെ വിളിച്ചുണര്‍ത്തിയ ബോണി കപൂര്‍ അവരുമായി 15 മിനിട്ടോളം സംസാരിച്ചു. പിന്നീട് ബാത്ത് റൂമിലേക്ക് പോയ ശ്രീദേവി 15 മിനിട്ട് കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായപ്പോള്‍ ബോണി തട്ടിവിളിച്ചു.
പ്രതികരണം ഇല്ലാതെ വന്നതോടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് കിടക്കുന്ന നിലയില്‍ ശ്രീദേവിയെ കണ്ടത്. തട്ടി വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല.
പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബോണി തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു വരുത്തി. ഒമ്പതു മണിയോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Discussion about this post