കാഞ്ചീപുരം: കാഞ്ചി കാമകോടി മഠാധിപതി ജയേന്ദ്ര സരസ്വതി സമാധിയായി. 83 വയസായിരുന്നു. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ശ്വാസ തടസത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ചെന്നൈയിലെ ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
1994ല്‍ ആണ് അദ്ദേഹം മഠാധിപതിയായി ചുമതലയേറ്റത്.
Discussion about this post