തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായിക മേളയില്‍ മെഡല്‍ നേടിയ കേരള കായിക താരങ്ങള്‍ക്കുള്ള പ്രൈസ്മണി കുടിശിക തുക അനുവദിച്ചു. ദേശീയ സ്‌കൂള്‍ കായിക മേളയില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് നല്‍കുന്ന പ്രൈസ് മണി കഴിഞ്ഞ അഞ്ചുവര്‍ഷമായി മുടങ്ങിയിരുന്നു. 2012-13 മുതല്‍ 2015-16 വരെയുള്ള കാലയളവിലെ 2,54,60,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
Discussion about this post