വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ത്രിപുരയില്‍ ശക്തമായ മുന്നേറ്റം നടത്തി ബിജെപി. ആകെയുള്ള 59 സീറ്റുകളില്‍ 43 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്. കാല്‍ നൂറ്റാണ്ട് നീണ്ടു നിന്ന ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.
ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പായിരുന്നു ത്രിപുരയിലേത്. ഇവിടെ സിപിഎമ്മിനെ തകര്‍ത്തടിച്ചാണ് ബിജെപി അധികാരത്തിലേറാന്‍ പോകുന്നത്. 2013 തെരഞ്ഞടുപ്പില്‍ വെറും ഒന്നര ശതമാനം വോട്ടു വിഹിതത്തില്‍ നിന്നാണ് ഈ ചരിത്ര നേട്ടം ബിജെപി സ്വന്തമാക്കിയത്. ത്രിപുരയില്‍ ആദ്യമായാണ് ബിജെപി അക്കൗണ്ട് തുറക്കുന്നത്.
ഒന്നാംഘട്ട ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ തന്നെ ബിജെപി വ്യക്തമായ ലീഡ് നേടിയെടുത്തു. ത്രിപുരയില്‍ അധികാരം ബിജെപി പിടിച്ചെടുക്കും എന്നാണ് ഭൂരിഭാഗം എക്സിറ്റ്പോളുകളുടെ പ്രവചനം.
Discussion about this post