തിരുവനന്തപുരം: 2017-18 വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് കണ്ണൂര്‍ ജില്ല മുന്നില്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 63.39 ശതമാനവുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 62.33 ശതമാനവുമായി കോട്ടയവും 62.19 ശതമാനവുമായി കൊല്ലവുമാണ് തൊട്ടുപിന്നില്‍.
71.3 ശതമാനവുമായി ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളാണ് പദ്ധതി നിര്‍വഹണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 65 ശതമാനവുമായി ബ്ലോക്ക് പഞ്ചായത്തുകളും 57.62 ശതമാനവുമായി ജില്ലാ പഞ്ചായത്തും 56.43 ശതമാവുമായി കണ്ണൂര്‍ കോര്‍പറേഷനും പിന്നാലെയുണ്ട്. മുനിസിപ്പിലാറ്റികളുടെ പദ്ധതി നിര്‍വഹണം 49.7 ശതമാനമാണ്. തലശ്ശേരി ബ്ലോക്ക്, കല്യാശ്ശേരി, മാട്ടൂല്‍, പാട്യം, മയ്യില്‍ ഗ്രാമപഞ്ചായത്തുകള്‍, ശ്രീകണ്ഠാപുരം, ആന്തൂര്‍ മുനിസിപ്പാലിറ്റികള്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിഭേദഗതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി.
Discussion about this post