തിരുവനന്തപുരം: ചരിത്രരേഖാ സംരക്ഷണ യത്‌നത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍ ചരിത്രാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന പഴമയുടെ പുതുമ എന്റെ പെരുമ എന്ന ചരിത്രപൈതൃക ബോധനയാത്ര പുരാരേഖ പുരാവസ്തു മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഫ്‌ളാഗ് ഓഫ് ചെയ്തു.
ചരിത്രം ഉറങ്ങിക്കിടക്കുന്ന ഭൂമികയിലൂടെയുളള ബോധനയാത്രയിലൂടെ ചരിത്രത്തിന്റെ ഉത്കൃഷ്ടമായ മഹാനിധികളുടെ സൂക്ഷിപ്പുകവാടങ്ങള്‍ തുറന്നുകാണാനും കേള്‍ക്കാനും കഴിയും. ഇത് പുതിയ തലമുറക്കുണ്ടാകുന്ന അനുഭവങ്ങളും അനുഭൂതികളും അനിര്‍വചനീയമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചരിത്രപൈതൃക ബോധനയാത്ര തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ കോളേജുകളിലും പൊതു സ്ഥലങ്ങളിലുമായി 22 പരിപാടികളാണ് അവതരിപ്പിക്കുന്നത്. പ്രശസ്ത വെന്‍ട്രിലോക്കിസ്റ്റ് വിനോദ് നരനാട്ട് അവതരിപ്പിക്കുന്ന കിറ്റിഷോയാണ് യാത്രയുടെ പ്രധാന ആകര്‍ഷണം.
Discussion about this post