തിരുവനന്തപുരം: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഈ മാസം 20 മുതല്‍ 30 വരെ നടക്കുന്ന അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചെസ്സില്‍ സംസ്ഥാന ടീമിനെ ശ്രീജിത്ത് ജി.എസ് നയിക്കും. സെക്രട്ടേറിയറ്റിലെ ജി.എ.ഡി ഹോം സി ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റാണ് ശ്രീജിത്ത്.
ഹൈക്കോടതിയിലെ ഹയര്‍ഗ്രേഡ് സെക്ഷന്‍ ഓഫീസര്‍ ഗോപകുമാര്‍ കെ.എസ്., കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അക്കൗണ്ടന്റ് കൃഷ്ണന്‍ കെ.വി., മലപ്പുറം നിലമ്പൂര്‍ താലൂക്കാഫീസിലെ ഓഫീസ് അറ്റന്റന്റ് പ്രസാദ് സി., വയനാട് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്ക് സന്തോഷ് വി.ആര്‍., കേരള സംസ്ഥാന ഓഡിറ്റ് കോട്ടയം മുനിസിപ്പല്‍ ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സാബുജോസഫ് എന്നിവര്‍ ടീമിലെ മറ്റംഗങ്ങളാണ്. സെക്രട്ടേറിയറ്റിലെ റവന്യൂ (ടി,ആര്‍.പി.സെല്‍) അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ മനോജ് കെ. ആണ് ടീം മാനേജര്‍.
Discussion about this post