തിരുവനന്തപുരം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമിയോടനുബന്ധിച്ചു നടക്കുന്ന ഹിന്ദുമഹാസമ്മേളനത്തിനു മുന്നോടിയായുള്ള ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 23ന് കന്യാകുമാരി ദേവീദര്‍ശനത്തിനുശേഷം കളിയിക്കാവിള വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. വിവിധ ഹൈന്ദവസംഘടനാ നേതാക്കള്‍ ശ്രീരാമരഥത്തിന് സ്വീകരണം നല്‍കും. രഥയാത്ര നഗരത്തിലെ ശ്രീരാമായണ കാണ്ഡങ്ങളായ തിരുമല മാധവസ്വാമി ആശ്രമം, പൂജപ്പുര സരസ്വതി മണ്ഡപം, ആറ്റുകാല്‍ ഭഗവതിക്ഷേത്രം, ആനയറ സ്വരൂപാനന്ദാശ്രമം, നന്ദന്‍കോട് ശ്രീമഹാദേവക്ഷേത്രം, നാലാഞ്ചിറ ഉദിയന്നൂര്‍ ശിവക്ഷേത്രം എന്നിവിടങ്ങളിലും പര്യടനം നടത്തും.
24-ാം തീയതി ശ്രീനീലകണ്ഠപുരത്തെ ശ്രീരാമായണ കാണ്ഡങ്ങളായ ഇളംകുളം ശ്രീമഹാദേവക്ഷേത്രം, കാര്യവട്ടം ശ്രീധര്‍മ്മശാസ്താക്ഷേത്രം, പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രം, അയിരൂര്‍പ്പാറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അലിയാവൂര്‍ എള്ളുവിള ദേവീക്ഷേത്രം, ഇടത്തറ ശ്രീഭദ്രകാളീക്ഷേത്രം എന്നിവിടങ്ങളിലും പരിക്രമണത്തിനു ശേഷം വൈകുന്നേരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ എത്തിച്ചേരും.
Discussion about this post