Monday, July 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വയോജനങ്ങളുടെ ന്യൂറോ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ വേണം: ഗവര്‍ണര്‍

by Punnyabhumi Desk
Mar 23, 2018, 07:03 pm IST
in കേരളം

തിരുവനന്തപുരം: വയോജനങ്ങളുടെ ന്യൂറോളജിക്കല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച ‘സൂപ്പര്‍ ഇ.എം.ജി ഇന്ത്യ 2018’ അന്തര്‍ദേശീയ ന്യൂറോ മസ്‌കുലാര്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വയോജനങ്ങളുടെ എണ്ണം കൂടുതലാണ്. നിലവില്‍ 12 ശതമാനമുള്ളത് ഇനിയും കൂടുമെന്നാണ് കണക്ക്. അതുകൊണ്ട് അവര്‍ നേരിടുന്ന ന്യൂറോ സംബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികളുണ്ടാകണം.
നൂറോ സൈക്യാട്രിക് രോഗങ്ങളായ പാര്‍ക്കിന്‍സണ്‍സ്, ഡിമന്‍ഷ്യ പോലുള്ളവ വ്യാപകമാകുന്നുണ്ട്. അതിനാല്‍ത്തന്നെ, ന്യൂറോളജിക്കല്‍ ചികിത്‌സകളില്‍ കൂടുതല്‍ വൈദഗ്ധ്യം നേടാന്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. കൂടാതെ, ഈ മേഖലകളിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ ആകര്‍ഷിക്കാനുമാകണം.
ജനങ്ങളില്‍ വിവിധ പ്രായങ്ങളില്‍ വരാന്‍ സാധ്യതയുള്ള ന്യൂറോ സംബന്ധ രോഗങ്ങളെപ്പറ്റി കൃത്യമായ അവബോധം നല്‍കാനും വിദഗ്ധര്‍ ശ്രദ്ധിക്കണം. ഇത്തരം രോഗങ്ങളെപ്പറ്റി സാമൂഹ്യ അവബോധം ഇല്ലാത്തതാണ് പല മൂന്നാംലോക രാജ്യങ്ങളിലേയും പ്രശ്‌നം. കുട്ടികളില്‍ ഇത്തരം രോഗങ്ങള്‍ വരാന്‍ കാരണമാകുന്ന കാരണങ്ങളെപ്പറ്റിയും ജനങ്ങള്‍ക്ക് അറിവുണ്ടാകണം.
ന്യൂറോളജിക്കല്‍ മേഖലയിലെ പുത്തന്‍ ശാസ്ത്രമേഖലയിലെ വികാസങ്ങള്‍ മുമ്പ് ചികിത്‌സയില്ലായിരുന്ന പല രോഗങ്ങളും കണ്ടെത്താനും പരിഹരിക്കാനും സാധ്യമാക്കിയതായും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ നിംഹാന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. എം. ഗൗരി ദേവിയെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ഗവര്‍ണര്‍ ആദരിച്ചു. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ അധ്യക്ഷത വഹിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജറി ചെയര്‍മാന്‍ ഡോ. കെ. ജയകുമാര്‍, ന്യൂറോളജി പ്രൊഫസര്‍ ഡോ. സഞ്ജീവ് വി. തോമസ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുരളീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. എബ്രഹാം കുരുവിള സ്വാഗതവും ശില്‍പശാലയുടെ കണ്‍വീനര്‍ ഡോ. ശ്രുതി എസ്. നായര്‍ നന്ദിയും പറഞ്ഞു.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies