തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി ദേശീയസമിതിയുടെ ആഭിമുഖ്യത്തില്‍ അയോധ്യയില്‍ നിന്നാരംഭിച്ച് ആറുസംസ്ഥാനങ്ങള്‍ പിന്നിടുന്ന രാമരാജ്യരഥയാത്ര തമിഴ്നാട്ടില്‍ നിന്നും കേരള അതിര്‍ത്തിയായ കളിയിക്കാവിള വഴി കേരളത്തിലേക്ക് പ്രവേശിച്ചു. കളിയിക്കാവിളയില്‍ ശ്രീരാമരഥത്തിന്റെ സ്വീകരണസമ്മേളനത്തില്‍ ശ്രീ ശക്തിശാന്താനന്ദ മഹര്‍ഷി അനുഗ്രഹപ്രഭാഷണം നടത്തി. അനന്തപുരി ഹിന്ദുധര്‍മ്മപരിഷത് ഭാരവാഹികള്‍ ശ്രീരാമരഥത്തിന് ഭക്തനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി അനന്തപുരിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് വിവിധ സ്വീകരണങ്ങള്‍ക്കുശേഷം രഥം പഴവങ്ങാടി സ്വാമി സത്യാനന്ദസരസ്വതി നഗറിലെ (പുത്തരിക്കണ്ടം മൈതാനിയില്‍) സമ്മേളനസ്ഥലത്തേക്ക് പുറപ്പെട്ടു.
രാമരാജ്യം പുനഃസ്ഥാപിക്കുക, ശ്രീരാമായണം പാഠ്യവിഷയമാക്കുക, അയോധ്യയില്‍ ഉടന്‍ രാമക്ഷേത്രം നിര്‍മ്മിക്കുക, വ്യാഴാഴ്ച (ഗുരുവാരം) പ്രതിവാര അവധിദിനമാക്കുക, ലോകഹിന്ദുദിനം ആചരിക്കുക തുടങ്ങിയവ രാജ്യത്ത്് നടപ്പിലാക്കുക എന്നതാണ് രാമരാജ്യരഥയാത്രയുടെ ഉദ്ദേശ്യലക്ഷ്യം. സമൂഹത്തില്‍ ശ്രീരാമായണത്തിന്റെ പ്രാധാന്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ് രഥയാത്ര നല്‍കുന്ന സന്ദേശം. ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങളും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയും രാമരാജ്യരഥയാത്രയ്ക്ക് സാരഥ്യം വഹിക്കുന്നു.
Discussion about this post