തിരുവനന്തപുരം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ശ്രീരാമനവമി ദിനത്തില്‍ ശ്രീരാമനവമി സമ്മേളനം നടന്നു. കിഴക്കേകോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന സമ്മേളനം പാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രം കാര്യദര്‍ശി സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമനവമി രഥയാത്ര മുഖ്യസംഘാടകന്‍ ബ്രഹ്മചാരി അരുണ്‍ അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ജനറല്‍ കണ്‍വീനര്‍ ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, പാപ്പനംകോട് അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കിഴക്കേകോട്ട നിന്നാരംഭിച്ച പാദുകസമര്‍പ്പണ ശോഭായാത്ര പാളയം ശ്രീ ഹനുമത്‌ക്ഷേത്രത്തിലെത്തി പാദുകസമര്‍പ്പണം നടത്തി.
Discussion about this post