
തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ വൈദികസമ്മേളനം മുന്‍ ചീഫ്‌സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഗവ.സംസ്‌കൃതകോളെജ് പ്രിന്‍സിപ്പല്‍ പൈതൃകരത്‌നം ഡോ.കെ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. അഡ്വ.കുമാരപുരം മോഹന്‍കുമാര്‍, രാജ് കിരണ്‍ജി തുടങ്ങിയവര്‍ സംസാരിച്ചു.












