ഇഡാഹോ: ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച പുരുഷനെന്നു ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച വാള്‍ട്ടര്‍ ബ്രൂണിങ് (114) അന്തരിച്ചു. മുപ്പത്തിയൊന്നു വര്‍ഷമായി അമേരിക്കയിലെ മൊണ്‍ടാനയില്‍ പ്രാദേശിക നഴ്‌സിങ് ഹോമില്‍ പരിചരണത്തിലായിരുന്ന അദ്ദേഹത്തിന് സ്വാഭാവിക മരണം സംഭവിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തിയായി കണക്കാക്കപ്പെടുന്ന അമേരിക്കക്കാരി ബെസ്സേ കൂപ്പറിനേക്കാള്‍ 26 ദിവസത്തെ ഇളപ്പമുണ്ട് ബ്രൂണിങ്ങിന്. ലോകത്തെ ഏറ്റവും പ്രായമുള്ള രണ്ടാമത്തെ വ്യക്തിയായിരുന്നു ബ്രൂണിങ്.
റെയില്‍വേയില്‍ തൊഴിലാളിയായിരുന്ന ബ്രൂണിങ് 2009 ലാണ് ലോകത്തെ ഏറ്റവും പ്രായം ചെന്ന പുരുഷനായി ഗിന്നസ് ബുക്കിലിടം നേടിയത്. അമേരിക്കയിലെ മിനെസോട്ടയിലുള്ള ബെല്‍റോസില്‍ 1896 ലാണ് ബ്രൂണിങ് ജനിച്ചത്. 1913 ല്‍ ഗ്രേറ്റ് നോര്‍തേണ്‍ റെയില്‍വേയില്‍ തൊഴിലാളിയായി ചേര്‍ന്ന അദ്ദേഹത്തിന് പിന്നീട് ക്ലര്‍ക്കായി സ്ഥാനക്കയറ്റം ലഭിച്ചു. ടെലിഗ്രാഫ് ഓപ്പറേറ്ററായിരുന്ന ഓനസ് ട്വോകിയാണ് ഭാര്യ. അവര്‍ 1957 ല്‍ മരിച്ചു.
Discussion about this post