തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ ചരിത്രസമ്മേളനം സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സറ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ജന്മഭൂമി ദിനപത്രം റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ജനറല്‍ കണ്‍വീനര്‍ ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, എസ്.ആര്‍.ഡി.എം.യു.എസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മചാരി അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post