തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ വിശ്വശാന്തിസമ്മേളനം തപസ്യ കലാസാഹിത്യവേദി അദ്ധ്യക്ഷന്‍ പി.നാരായണക്കുറുപ്പ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സ്വാമി രാമപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. കേന്ദ്രഫിലിം സെന്‍സര്‍ബോര്‍ഡ് അംഗം നന്ത്യത്ത് ഗോപാലകൃഷ്ണന്‍ ‘ഭാരതീയ ദര്‍ശനം വിശ്വശാന്തിയുടെ മഹാദര്‍ശനം’ എന്നവിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. എസ്.ആര്‍.ഡി.എം.യു.എസ് സംസ്ഥാന പ്രസിഡന്റ് രവീന്ദ്രന്‍ കണ്ണൂര്‍, ഡി.ഭഗവല്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post