കൊച്ചി: പട്ടികജാതി വിഭാഗം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞ ഗോത്രസഭാ നേതാവ് ഗീതാനന്ദന്‍ പോലീസ് കസ്റ്റഡിയില്‍. ഗീതാനന്ദനേയും ഒപ്പമുണ്ടായിരുന്ന 15 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. സി.എസ് മുരളി, വി.സി ജെന്നി എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് വാഹനങ്ങള്‍ തടഞ്ഞതിനാണ് ഗീതാനന്ദനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
Discussion about this post