തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടന്നു. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വീസ് തടസപ്പെട്ടിരിക്കുകയാണ്. പോലീസ് സംരക്ഷണം ലഭിച്ചാല്‍ മാത്രമേ സര്‍വീസ് നടത്തൂ എന്നാണ് അധികൃതരുടെ നിലപാട്. പാലക്കാട്ടും ഇടുക്കിയിലെ തൊടുപുഴയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
Discussion about this post