തിരുവനന്തപുരം: കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ഏപ്രില്‍ 17ന് രാവിലെ 10 ന് എരുമേലി ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. എരുമേലിയിലെ മാലിന്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതിക്ക് ലഭിച്ചിട്ടുള്ള നിവേദനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും നിലയ്ക്കല്‍ വഴി പമ്പ സന്ദര്‍ശിക്കുകയും ചെയ്യും.
ജലവിഭവ വകുപ്പിന്റെ പമ്പയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ പമ്പയിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സമിതി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് സന്നിധാനം സന്ദര്‍ശിക്കുകയും ചെയ്യും.
Discussion about this post