അല്‍ജിയേഴ്‌സ്: അല്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്നുവീണ് 257 പേര്‍ മരിച്ചു. പത്ത് വിമാനജീവനക്കാരും 247 യാത്രക്കാരുമാണ് മരിച്ചത്. അല്‍ജീരിയന്‍ പ്രദേശമായ ടിന്‍ഡൂഫിലേക്ക് പോകുകയായിരുന്നു വിമാനം. പരിക്കേറ്റ ഏതാനുംപേര്‍ ഐന്‍ നാഡ്ജ നഗരത്തിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
ബൗഫാരിക് സൈനികവിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനകം വിമാനം വടക്കന്‍ അല്‍ജീരിയയിലെ വയല്‍പ്രദേശത്ത് തകര്‍ന്നുവീഴുകയായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല. സൈനികരും കുടുംബാംഗങ്ങളുമായി പോകുകയായിരുന്ന ഇല്യൂഷിന്‍ II 76 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Discussion about this post