ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ വീട്ടിലെത്തിയാണ് കുല്‍ദീപിനെ ക്സ്റ്റഡിയിലെടുത്തത്. എംഎല്‍എക്കെതിരായ പരാതിയില്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ഇന്ന് വരാനിരിക്കെയാണ് സിബിഐ അറസ്റ്റ്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പ് എന്നിവ പ്രകാരമാണ് എംഎല്‍എക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post