ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ആതിഥേയരായ ഓസ്ട്രലിയ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തി. ഓസ്ട്രേലിയ 80 സ്വര്‍ണവും 59 വെള്ളിയും 59 വെങ്കലവും ഉള്‍പ്പെടെ 198 മെഡലുകള്‍ നേടി. ഇംഗ്ലണ്ട് 45 സ്വര്‍ണവും 45 വെള്ളിയും 46 വെങ്കലവും നേടി. ഇന്ത്യന്‍ താരങ്ങള്‍ 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവും (ആകെ 66 മെഡലുകള്‍) സ്വന്തമാക്കി. 2010ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഗെയിംസില്‍ 101 മെഡല്‍ നേടിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. ഇരുന്നൂറോളം താരങ്ങളാണ് ഇത്തവണ ഇന്ത്യയ്ക്കുവേണ്ടി പങ്കെടുത്തത്. ഷൂട്ടിങ് ഇനത്തിലാണ് കൂടുതല്‍ മെഡലുകള്‍ ലഭിച്ചത്ത്. ഏഴ് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും.
Discussion about this post