തിരുവനന്തപുരം: സ്ഥായിയായ അംഗപരിമിതിയുള്ള ഭിന്നശേഷിക്കാരോട് പുതുക്കിയ അംഗപരിമിതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ സര്‍ക്കുലറില്‍ അറിയിച്ചു. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിന് പുതുക്കിയ അംഗപരിമിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിഷ്‌കര്‍ഷിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥായിയായ അംഗപരിമിതിയുള്ള ആള്‍ക്ക് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടതില്ല. ഇത്തരക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ അതേ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം.
അംഗീകൃത മെഡിക്കല്‍ ബോര്‍ഡിന്റെ സ്ഥിര സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്.
Discussion about this post