ലണ്ടന്‍: ചാള്‍സ് രാജകുമാരനെ കോമണ്‍വെല്‍ത്തിന്റെ അടുത്ത മേധാവിയാക്കാന്‍ അംഗരാഷ്ട്രങ്ങളുടെ തലവന്മാര്‍ തീരുമാനിച്ചു. സമാപന ദിവസമായ ഇന്നലെ എലിസബത്ത് രാജ്ഞിയുടെ വസതിയായ വിന്‍സര്‍ കൊട്ടാരത്തിലെ വാട്ടര്‍ലൂ ചേംബറില്‍ 52 രാഷ്ട്രനേതാക്കളുടെ സ്വകാര്യ സമ്മേളനത്തിലാണു തീരുമാനമുണ്ടായത്. അടുത്ത സമ്മേളനം 2020ല്‍ മലേഷ്യയില്‍ നടത്താനും തീരുമാനമായി.
തന്‍റെ മകന്‍ ചാള്‍സ് ഈ പദവി വഹിക്കുമെന്ന് ആഗ്രഹിക്കുന്നുവെന്ന് ബക്കിങ്ങാം കൊട്ടാരത്തില്‍ നടന്ന പ്രാരംഭ സമ്മേളനത്തില്‍ ഇപ്പോഴത്തെ മേധാവിയായ എലിസബത്ത് രാജ്ഞി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
Discussion about this post