കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ശ്രീജിത്തിന്റെ കുംടുംബം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോതിയില്‍ ഹര്‍ജി നല്‍കും. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ശ്രീജിത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ ടി എഫ് ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടത്തും. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ഇവര്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാണ് തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. കാക്കനാട് സബ് ജയിലില്‍ വച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക.
Discussion about this post