കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ ആളെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 1998ല്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന മുഹമ്മദ് റഫീഖ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ എട്ടു മിനിട്ടോളം ഫോണിലൂടെ നടത്തിയ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു, ഇതേ തുടര്‍ന്നാണ് അറസ്റ്റ്.
വാഹനങ്ങളുടെ പണമിടപാട് സംബന്ധിച്ചാണ് പ്രധാനമായും സംഭാഷണം നടക്കുന്നത്. ഇതിനിടയില്‍ പൊടുന്നനെ വിഷയം മാറ്റി, പ്രധാനമന്ത്രിക്കെതിരെയുള്ള വധഭീഷണിയിലേക്കും സംഭാഷണം നീളുന്നു. 100ഓളം വാഹനങ്ങള്‍ താന്‍ നശിപ്പിച്ചിട്ടുണ്ടെന്നും നിരവധി കേസുകള്‍ തനിക്കെതിരെ ഉണ്ടെന്നും മറു വശത്തിരിക്കുന്ന വ്യക്തിയും പറയുന്നുണ്ട്. 1998 ഫെബ്രുവരിയില്‍ നടന്ന ഈ സ്‌ഫോടനത്തില്‍ 58 പേര്‍ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നതായും സംഭാഷണത്തില്‍ പറയുന്നു.
പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി ഒപ്പംതന്നെ സംഭാഷണങ്ങളുടെ ആധികാരികത പോലീസ് സൂഷ്മമായി പരിശോധിച്ചുവരികയാണ്.
Discussion about this post