തൃശൂര്‍: പ്രതിസന്ധികള്‍ക്ക് വിരമമിട്ട് തൃശൂര്‍ പൂരം വെടിക്കെട്ടിന് ജില്ലാഭരണകൂടം അനുമതി അനുമതി നല്‍കി. നേരത്തെ, പൂരം അതിന്റെ അവസാന മണിക്കൂറുകളിലെത്തിയിട്ടും വെടിക്കെട്ടിന് റവന്യൂ, എക്‌സ്‌പ്ലോസിവ് വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തത് പൂരപ്രേമികള്‍ക്കും സംഘാടകര്‍ക്കുമിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.
പതിവ് പോലെ വെടിക്കെട്ട് നടത്താമെന്ന് കളക്ടര്‍ അറിയിച്ചു. എന്നാല്‍, പാറമേക്കാവിന്റെ അമിട്ടുകള്‍ ഒരു വട്ടം കൂടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചിരുന്നു.
Discussion about this post