ലക്നൗ: ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡിവൈന്‍ പബ്ലിക് സ്‌കൂള്‍ എന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.
ഗോരഖ്പൂരില്‍ നിന്ന് സിവാനിലേക്കു പോവുകയായിരുന്ന ട്രെയിനാണ് വാനില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ 13 കുട്ടികളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. ഗോരഖ്പൂര്‍ കമ്മീഷണറോട് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post