വുഹാന്‍: ഇന്ത്യയുടെ സൈന നെഹ്‌വാളും പി.വി സിന്ധുവും കെ. ശ്രീകാന്തും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ബാഡ്മിന്റണില്‍ രണ്ടാം റൗണ്ടില്‍ കടന്നു.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈനയും സിന്ധുവും എതിരാളികളെ പരാജയപ്പെടുത്തിയത്. സൈന സിംഗപുര്‍ താരം ഇയോ ജിയ മിനിനെയും സിന്ധു ചൈനീസ് താരം പയി യു പോയെയുമാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-12, 21-9. സ്‌കോര്‍: 21-14, 21-19.
ജപ്പാന്റെ കെന്റ നിഷിമോട്ടോയെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 13-21, 21-16, 21-16.
Discussion about this post