വുഹാന്‍: ആഗോള ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗ്. സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ചായ് പേ ചര്‍ച്ചയ്ക്കും, ബോട്ട് സവാരിക്കിടയിലും നടത്തിയ ചര്‍ച്ചയിലുമാണ് സമാധാനം ഉറപ്പാക്കന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ധാരണയായത്.
അതിര്‍ത്തിയില്‍ സമാധാനം ഉറപ്പിക്കാന്‍ സാധിക്കും വിധത്തില്‍ ചര്‍ച്ചകള്‍ നടത്തും. ഇതിനായി പ്രത്യേക പ്രതിനിധികളെ ചര്‍ച്ചക്കായി നിയോഗിക്കും. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്താന്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും. അഫ്ഗാനിസ്ഥാനില്‍ ഇരുരാജ്യങ്ങളുടേയും സംയുക്ത സഹകരണത്തോടെ വന്‍കിട വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും ധാരണയായിട്ടുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ചൈനയിലെത്തിയത്.
Discussion about this post