ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ഐ ലീഗ് രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ മല്‍സരത്തില്‍ എഫ്.സി. കേരളക്ക് തോല്‍വി. ഓസോണ്‍ എഫ്.സി.യാണ് എഫ്.സി.കേരളയെ തോല്‍പ്പിച്ചത് (1-0). യോങ്ചാങ് ഡോണാണ് ഓസോണിന്റെ സ്‌കോറര്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പെനാല്‍ട്ടിയിലൂടെയാണ് ഓസോണ്‍ വിജയം പിടിച്ചെടുത്തത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ 17 പോയന്റുമായി ഓസോണ്‍ ഒന്നാമതും 16 പോയന്റുള്ള എഫ്.സി. കേരള രണ്ടാം സ്ഥാനത്തുമാണ്.
Discussion about this post