തിരുവനന്തപുരം: വള്ളക്കടവില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. ആളപായമില്ല. ഞായറാഴ്ച രാവിലെ 10.45നാണ് വള്ളക്കടവ് ബോട്ടുപുരയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ബാറ്ററിക്ക് തീപിടിച്ചത്. സമീപത്തെ ലോറികളിലേക്ക് പടരുംമുമ്പ് തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.
Discussion about this post